മസ്‌ക് വീണ്ടും ലോക സമ്പന്നന്‍

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനത്ത് തിരിച്ചെത്തി ഇലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്. ടെസ്ലയുടെ ഓഹരി വില കുതിച്ചുയര്‍ന്നതാണ് സമ്പന്നരില്‍ ഒന്നാം സ്ഥാനത്തേക്ക് ഇലോണ്‍ മസ്‌കിനെ തിരിച്ചെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 187 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. കഴിഞ്ഞ ഡിസംബറില്‍ ടെസ്ലയുടെ ഓഹരികള്‍ കൂപ്പു കുത്തിയതിനെത്തുടര്‍ന്നാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായത്. ലൂയിസ് വിട്ടണ്‍ സിഇഒ ആയ ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് മസ്‌കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ആ സ്ഥാനത്തേക്കാണ് മസ്‌ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്.

അതേസമയം, അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇടിവ് തുടരുകയാണ്. സമ്പന്നരുടെ പട്ടികയില്‍ 32-ാം സ്ഥാനത്താണ് നിലവില്‍ അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനിയുടെ ഓഹരികളില്‍ ഇടിവ് നേരിട്ടത്. അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ അക്കൗണ്ടിംഗിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര തിരിമറികള്‍ നടത്തിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. അദാനി തന്റെ ആസ്തി വര്‍ദ്ധിപ്പിച്ചത് ഓഹരിയില്‍ കൃത്രിമം കാണിച്ചും മറ്റ് ചില തട്ടിപ്പുകള്‍ നടത്തിയുമാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News