സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ.സിസ തോമസിനെ നീക്കി

ഡോ.സിസ തോമസിനെ നീക്കി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനീയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് മാറ്റിയത്. മുന്‍ കെടിയു വി.സി ഡോ.എം.എസ്.രാജശ്രീയെയാണ് പകരം നിയമിച്ചത്. സിസ തോമസിന്റെ പുതിയ നിയമനം പിന്നീടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്താണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വി.സി സ്ഥാനം നഷ്ടമായത്. അതേസമയം സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെയാണ് സിസ തോമസിനെ കെടിയു താത്കാലിക വിസിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. സിസയ്ക്ക് പുതിയ തസ്തിക പിന്നീട് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News