തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. പാര്‍ടി അക്കൗണ്ടിന്റെ പേരും ലോഗോയും മാറിയിട്ടുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസും സ്ഥിരീകരിച്ചു.
അതേസമയം ആരാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്ന് വ്യക്തമല്ല. ട്വിറ്ററുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രിയാന്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഗ ലാബ്സ് എന്നാണ് ഹാക്ക് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര്. ലോഗോയും ഇപ്രകാരം മാറി എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയോടെയായിരിക്കാം ഹാക്കിങ് നടന്നതെന്നാണ് പാര്‍ടിയുടെ നിഗമനം.
അതേസമയം ഹാക്ക് ചെയ്യപ്പെട്ടെങ്കിലും വിദ്വേഷ പോസ്റ്റുകളോ കമന്റുകളോ അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ടിട്ടില്ലെന്ന് പാര്‍ടി നേതാക്കള്‍ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here