മലപ്പുറം കോട്ടക്കല്‍ കുര്‍ബാനിയില്‍ കിണറിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. 50 അടി താഴ്ചയുളള കിണറ്റില്‍ നിന്ന് മണ്ണ് എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബര്‍, അഹദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അഹദിനെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും മണ്ണിനടിയില്‍പ്പെട്ട അലി അക്ബറിനെ രക്ഷപ്പെടുത്താനായിരുന്നില്ല.
കൂടുതല്‍ മണ്ണിടിയാനുള്ള സാധ്യത കാരണം കിണറ്റിലകപ്പെട്ട അലി അക്ബറിനെ പുറത്തെത്തിക്കാന്‍ വൈകുകയായിരുന്നു. മലപ്പുറം, തിരൂര്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും കോട്ടക്കല്‍ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് ഇയാളെ രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെട്ട അഹദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here