രശ്മിക മന്ദാനയുടെ ഡ്രസ്സിന്റെ ഇറക്കം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ആരാധകര്‍ക്ക് പ്രിയപ്പെട്ട ബോളിവുഡ് താരമാണ് രശ്മിക മന്ദാന.’എക്‌സ്പ്രഷന്‍ ക്വീന്‍’ എന്ന് വിശേഷിപ്പിക്കുന്ന രശ്മിക മന്ദാനയുടെ ഡ്രസ്സിന്റെ ഇറക്കം വിവാദമാക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ഇത്തവണത്തെ സീ സിനി അവാര്‍ഡ് 2023 പ്രഖ്യാപിച്ചപ്പോള്‍ രശ്മികയായിരുന്നു ബോളിവുഡിലെ മികച്ച പുതുമുഖ നടി. അടുത്തിടെ മുംബൈയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ രശ്മിക ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ വാദപ്രതിവാദങ്ങള്‍ക്ക് തിരിതെളിച്ചിരിക്കുന്ന. നീണ്ട ട്രയലുള്ള ഓഫ് ഷോള്‍ഡറായ ബ്ലാക്ക് ഡ്രസ്സാണ് രശ്മിക ധരിച്ചത്. വസ്ത്രം വ്യക്തി സ്വാതന്ത്ര്യമാണ് എന്ന് ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒരുവിഭാഗവും രംഗത്തുണ്ട്. ‘വളരെ സവിശേഷമായ ഒരു ദിവസം, ഒരു അവാര്‍ഡ് ലഭിച്ചു, എന്റെ ജീവിതത്തിലുള്ള എല്ലാത്തിനും എല്ലാവരോടും നന്ദിയുണ്ട്’ അവാര്‍ഡ് ദാനചടങ്ങിന്റെ ഫോട്ടോ പങ്കുവച്ച് രശ്മിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

View this post on Instagram
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News