ലോകത്തെ പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്ക് മിക്ക രാജ്യങ്ങളിലും നിരോധിക്കുന്ന റിപ്പോര്‍ട്ടാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ കാനഡയിലാണ് ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനു മുമ്പ് യൂറോപ്പിലും ഇന്ത്യയിലും ടിക്ടോക്ക് നിരോധിച്ചിരുന്നു. സ്വകാര്യതയേയും സുരക്ഷാ പ്രശ്നങ്ങളേയും കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കാനഡ ഉത്തരവിട്ടത്.
ഒരു ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പ് ആയതിനാല്‍ ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സര്‍ക്കാരിന് ആക്സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയും ഉള്ളതിനാലാണ് ആപ്പ് നിരോധിച്ചത് എന്ന റിപ്പോര്‍ട്ടും ഉണ്ട്. കനേഡിയന്‍ സര്‍ക്കാര്‍ പൗരന്മാരുടെ ഓണ്‍ലൈനിലെ സുരക്ഷിതത്വത്തിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണണ് പുതിയ നീക്കമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഉദ്ധരിച്ച് ഒരു രാജ്യാന്തര ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിക് ടോക്കിനെയും അതിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡിനെയും പല ലോകരാജ്യങ്ങളും നിരീക്ഷിച്ചുവരികയാണ്. ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പിനെതിരെ നടപടി മറ്റു രാജ്യങ്ങളും സ്വീകരിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here