മനീഷ് സിസോദിയക്ക് വീണ്ടും തിരിച്ചടി

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് വീണ്ടും തിരിച്ചടി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് സിസോദിയ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിനെതിരെ മനീഷ് സിസോദിയ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

സിസോദിയയുടെ അഭിഭാഷകന്‍ അഭിഷേക് സിങ്വിയുടെ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയിലേക്ക് എത്തിയതെന്ന ചോദ്യം ഉന്നയിച്ചു. തുടര്‍ന്ന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെയാണ് മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News