കിണറ്റില്‍ നിന്നും കണ്ടെത്തിയത് കൊലക്കേസ് പ്രതിയുടെ മൃതദേഹം

കിണറ്റിലെ വെള്ളത്തില്‍ അസഹനീയമായ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കൊലക്കേസ് പ്രതിയുടെ മൃതദേഹം. പന്നിക്കോട്ടൂര്‍ സ്വദേശി മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് ഇയാട് സ്വദേശിയായ അല്‍ അമീന്റെ(22) മൃതദേഹം കണ്ടെത്തിയത്. കിണറ്റില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടയുടന്‍ വീട്ടുകാര്‍ പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചു. ഇവര്‍ എത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. രണ്ട് ദിവസം പഴക്കമുള്ള  മൃതദേഹം അഴുകി തുടങ്ങിയിരുന്നു. അതിനാല്‍ ആരാണ് മരിച്ചതെന്ന് പൊലീസിന് ആദ്യം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അല്‍ അമീന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ ദിവസം അല്‍ അമീന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പന്നിക്കോട്ടൂരില്‍ എത്തിയതായിട്ടാണ് സൂചന. ഇതില്‍ സ്ഥിരീകരണം ലഭിക്കാന്‍ പൊലീസ് അമീനിന്റെ സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News