തുടര്‍ച്ചയായുള്ള ഇടിവിന് മാറ്റം, സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 41,160 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,145 രൂപയിലാണ് വിപണി നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു.

24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 44,896 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,612 രൂപയാണ് വിപണി വില. തുടര്‍ച്ചയായി വെള്ളിവിലയിലും കുറവ് ഉണ്ടായിരുന്നു. എന്നാല്‍ വെള്ളിവിലയിലും സംസ്ഥാനത്ത് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 പൈസ വര്‍ധിച്ച് 69.20 രൂപയും, എട്ട് ഗ്രാമിന് 1.60 രൂപ വര്‍ധിച്ച് 553.60 രൂപയുമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here