വനിതാ കമ്മീഷന്‍ മികച്ച ജാഗ്രതാ സമിതികള്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വനിതാ കമ്മീഷന്‍ മികച്ച ജാഗ്രതാ സമിതികള്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അതാത് പ്രദേശത്തെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്ന മികച്ച ജാഗ്രതാ സമിതികള്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 3ന് നടക്കുന്ന വനിതാ ദിനാചരണ പരിപാടിയില്‍ വിതരണം ചെയ്യും.

മികച്ച ജാഗ്രതാ സമിതി പ്രവര്‍ത്തനം നടത്തിയ കോര്‍പ്പറേഷനായി തിരുവനന്തപുരം നഗരസഭയേയും, മികച്ച ജില്ലാ പഞ്ചായത്തായി കാസര്‍ക്കോട് ജില്ലാ പഞ്ചായത്തിനെയും മികച്ച ഗ്രാമ പഞ്ചായത്തായി മീനങ്ങാടി ഗ്രാമപഞ്ചായത്തിനെയും തെരഞ്ഞെടുത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സങ്കേതിക വിദ്യ പഠനം ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. മാര്‍ച്ച് 3 ന് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ വീണാജോര്‍ജ്, എം ബി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയില്‍ മികച്ച സ്ത്രീപക്ഷ റിപ്പോര്‍ട്ടുകള്‍ക്കുള്ള മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News