ബഫര്‍ സോണ്‍, വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

ബഫര്‍ സോണുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും. മൂന്ന് മാസത്തെ പഠനത്തിന് ശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കേണ്ട പ്രദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന.

ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ ചെയര്‍മാനായ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. വനം-റവന്യു-തദ്ദേശ വകുപ്പുകള്‍ സംയുക്തമായി ജനവാസമേഖലകളില്‍ നടത്തിയ നേരിട്ടുള്ള സ്ഥലപരിശോധന കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സാങ്കേതിക സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അന്തിമറിപ്പോര്‍ട്ട് സാങ്കേതിക സമിതി കൂടി വിലയിരുത്തിയ ശേഷമേ സുപ്രീംകോടതിക്കു കൈമാറൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News