സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കാനാണ് പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജനകീയ പ്രതിരോധ ജാഥ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് മലപ്പുറം ജില്ലയില്‍ പര്യടനം തുടരുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മലപ്പുറം ജില്ലയില്‍ പര്യടനം തുടരുകയാണ്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിക്കാനെത്തുന്നത്.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും മതേതരത്വത്തിന്റെയും മണ്ണായ മലപ്പുറം വികസന പ്രവര്‍ത്തനങ്ങളിലും മുന്നിലാണെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചിലരുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ജാഥ കൊണ്ടോട്ടി, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, മങ്കട എന്നീ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. 16 നിയമസഭാ മണ്ഡലങ്ങളെയും സ്പര്‍ശിച്ചുളള പര്യടനം ജില്ലയില്‍ ഒരു ദിവസം കൂടി തുടരും. തുടര്‍ന്ന് ജാഥ പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here