സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി. 28 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാളെ (01.03.2023) ഫലം പ്രഖ്യാപിക്കും.
ഇടുക്കി, കാസര്‍ക്കോട് ഒഴികെ 12 ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കും കൊല്ലം കോര്‍പ്പറേഷനിലേക്കും ശ്രീകണ്ഠപുരം, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ആകെ 97 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടിയത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയായിരുന്നു വോട്ടെടുപ്പ്. ബുധനാഴ്ച (01.03.2023) രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here