അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളക്കാരോടും ഏഷ്യക്കാരോടും വംശീയത കാണിക്കുന്നുവെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. കറുത്തവര്‍ഗക്കാരെ വിദ്വേഷ ഗ്രൂപ്പുകള്‍ എന്ന് അഭിസംബോധന ചെയ്ത് യുട്യൂബ് വീഡിയോ ചെയ്ത സ്‌കോട്ട് ആഡംസ് എന്ന കാര്‍ട്ടൂണിസ്റ്റിനെ ന്യായീകരിച്ചുകൊണ്ടാണ് മസ്‌കിന്റെ പരാമര്‍ശം.
കുറേയധികം വര്‍ഷങ്ങളായി അമേരിക്കന്‍ മാധ്യമങ്ങള്‍ കറുത്ത വര്‍ഗക്കാരോടാണ് വംശീയ വിദ്വേശം പ്രകടിപ്പിച്ചത്. എന്നാല്‍ ഇന്ന് വംശീയത വെള്ളക്കാരോടും ഏഷ്യക്കാരോടുമായി മാറിയിരിക്കുന്നു എന്നാണ് മസ്‌ക് തന്റെ ഒദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞത്. ട്വീറ്റിന് മറുപടിയായി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മസ്‌കിനുള്ളിലെ വംശീയവാദി പുറത്ത് ചാടിയെന്നാണ് ട്വീറ്റിന് താഴെ വന്ന കമന്റുകളിലൊന്ന്. അതല്ല മസ്‌ക് പറഞ്ഞ കാര്യം വാസ്തവമാണെന്നും വെള്ളക്കാരന്റെ വംശീയത ചര്‍ച്ച ചെയ്യുന്ന ആളുകള്‍ കറുത്ത വര്‍ഗക്കാരുടെ വര്‍ണവെറിയെ കാര്യമാക്കുന്നില്ലെന്നും ചിലര്‍ കമന്റിലൂടെ പറയുന്നു.
കറുത്തവര്‍ഗക്കാരില്‍ പകുതിയോളം പേരും വെള്ളക്കാരോട് യോജിക്കുന്നില്ലെങ്കില്‍ അതൊരു വിദ്വേഷ ഗ്രൂപ്പാണ് എന്നായിരുന്നു അമേരിക്കയിലെ പ്രശസ്തമായ ഡില്‍ബര്‍ട്ട് കാര്‍ട്ടൂണിന്റെ രചയിതാവായ സ്‌കോട്ട് ആഡംസ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. അതിന് ശേഷം അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ആഡംസിനെ ബഹിഷ്‌കരിക്കാന്‍ മുന്നോട്ട് വന്നിരുന്നു.
ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം മസ്‌കിന്റെ നടപടികള്‍ പലതും വലിയ വിവാദങ്ങളായിട്ടുണ്ട്. കൂട്ട പിരിച്ചുവിടലുകളും കമ്പനിയുടെ പോളിസികളില്‍ വരുത്തിയ മാറ്റങ്ങളും വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവായി സ്വയം അവരോധിക്കുന്ന മസ്‌ക് ആര്‍ക്ക് വേണമെങ്കിലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള ഇടമായി ട്വിറ്ററിനെ മാറ്റുമെന്നും പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here