സിസോദിയയുടെ 18വകുപ്പുകളുടെ ചുമതല രണ്ട് മന്ത്രിമാര്‍ക്ക്

ദില്ലി മദ്യനയ ആരോപണത്തില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ചുമതലയുണ്ടായിരുന്ന 18 വകുപ്പുകള്‍ രണ്ട് മന്ത്രിമാര്‍ക്ക് നല്‍കും. കൈലാസ് ഗഹ്ലോട്ടിനും രാജ്കുമാര്‍ ആനന്ദിനുമാണ് സിസോദിയയുടെ വകുപ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത്.

വിദ്യാഭ്യാസം, ധനകാര്യം, ആസൂത്രണം, ഭൂമി-കെട്ടിടം, വിജിലന്‍സ്, സേവനങ്ങള്‍, ടൂറിസം, കല-സംസ്‌കാരം-ഭാഷ, തൊഴില്‍, ഇറിഗേഷന്‍, പൊതുമരാമത്ത്, ആരോഗ്യം, വ്യവസായം, വൈദ്യുതി, ഭവനം, നഗര വികസനം, പ്രളയ ദുരിതാശ്വാസം, ജല വകുപ്പ് തുടങ്ങിയവയാണ് സിസോദിയക്ക് ചുമതലയുണ്ടായിരുന്ന സുപ്രധാന വകുപ്പുകള്‍.

ഇന്ന് വൈകിട്ടാണ് മനീഷ് സിസോദിയ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വകുപ്പുകള്‍ രണ്ട് മന്ത്രിമാര്‍ക്കായി നല്‍കിയത്.സിബിഐ അറസ്റ്റിനെതിരെ മനീഷ് സിസോദിയ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയായിരുന്നു രാജി. സിസോദിയയെ കൂടാതെ ജയിലില്‍ കഴിയുന്ന ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജിവെച്ചിട്ടുണ്ട്.

എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ സിസോദിയ ദില്ലി ഉപമുഖ്യമന്ത്രിയായി തുടരുകയായിരുന്നു.നിലവില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരാണ് ദില്ലി മന്ത്രിസഭയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News