രാജ്യത്ത് മലിനീകരണ ഭീഷണി രൂക്ഷം, 131 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം

രാജ്യത്ത് വിവിധയിടങ്ങളിലായി മലിനീകരണ ഭീഷണി ചെറുതും വലുതുമായി ബാധിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം 131 നഗരങ്ങളിലാണ് മലിനീകരണത്തിന്റെ തോത് റെഡ് സോണിലുള്ളത്. ഈ നഗരങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ മോശമാണ് വായുവിന്റെ ഗുണനിലവാരം. എന്നാല്‍ മലിനീകരണത്തെ തടയിടാനുള്ള ഫലപ്രദമായ നടപടികളൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ലോക്സഭയില്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് ഈ നഗരങ്ങളുടെ പട്ടികയെക്കുറിച്ചും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കിയത്. പട്ടികയിലുള്ള ഈ നഗരങ്ങളെ ദേശീയ ക്ലീന്‍ എയര്‍ പ്രോഗ്രാമിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവയുടെ വായു ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമെന്നുമാണ് ലോക്സഭയില്‍ കേന്ദ്രത്തിന്റെ വാദം.

കേന്ദ്രം പുറത്തുവിട്ട പട്ടിക പ്രകാരം മഹാരാഷ്ട്രയാണ് വായു മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെയുള്ള 19 നഗരങ്ങളിലെ വായു മലിനീകരണ തോത് കഴിഞ്ഞ അഞ്ച് വര്‍ഷമായി ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഉത്തര്‍പ്രദേശിലെ 17 നഗരങ്ങളില്‍ മഹാരാഷ്ട്രയ്ക്ക് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനുശേഷം 13മലിന നഗരങ്ങളുമായി ആന്ധ്രാപ്രദേശ് മൂന്നാം സ്ഥാനത്താണ്. 9 മലിന നഗരങ്ങളുള്ള പഞ്ചാബും 7 നഗരങ്ങള്‍ വീതമുള്ള ഒഡീഷ, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവ അഞ്ചാം സ്ഥാനത്തുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News