ചാറ്റ് ജിപിടിക്ക് ബദല്‍ തേടി ഇലോണ്‍ മസ്‌ക്

ചാറ്റ് ജിപിടിക്ക് ബദല്‍ തേടി അതിസമ്പന്നന്‍ ഇലോണ്‍ മസ്‌ക്. നിര്‍മ്മിത ബുദ്ധിയില്‍ ഗവേഷണം നടത്തുന്നവരുടെ ടീം സൃഷ്ടിക്കാനാണ് മസകിന്റെ നീക്കം. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമില്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞരും ടീമില്‍ ഉള്‍പ്പെടുമെന്ന് സൂചന.

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി എന്ന ഇന്ററാക്ടീവ് സെര്‍ച്ച് എന്‍ജിന്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍ പുതിയ നിര്‍മ്മിത ബുദ്ധി സങ്കേതങ്ങള്‍ക്കായി അന്വേഷണത്തിലാണ് മറ്റ് കമ്പനികളും. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റും പുതിയ നിര്‍മ്മിത ബുദ്ധി സെര്‍ച്ച് എന്‍ജിന് വേണ്ടിയുള്ള പരീക്ഷണ നിരീക്ഷണങ്ങളിലാണ്.

ഇതിന് പിന്നാലെയാണ് ചാറ്റ് ജിപിടിക്ക് ബദല്‍ തേടി ഇലോണ്‍ മസ്‌കും രംഗത്ത് എത്തിയിട്ടുള്ളത്. ആല്‍ഫബെറ്റിന്റെ ഡീപ്മൈന്‍ഡ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഇഗോര്‍ ബാബുഷ്‌കിന്‍ എന്ന റിസര്‍ച്ചറെ മസ്‌ക് റിക്രൂട്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

2015ല്‍ സിലിക്കണ്‍ വാലിയില്‍ വെച്ച് സാം ആള്‍ട്ട്മാന്‍ ഓപ്പണ്‍ എഐ എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ സഹസ്ഥാപകനായി ഇലോണ്‍ മസ്‌കുമുണ്ടായിരുന്നു. എന്നാല്‍ 2018ല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു മസ്‌ക്. ചാറ്റ് ജിപിടി പുറത്തിറങ്ങിയപ്പോള്‍ സംഭവം നല്ലതാണെന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

എതിരാളികളുടെ ബദല്‍ തീര്‍ക്കലിനിടയിലും ചാറ്റ് ജിപിടി അഴിച്ചുവിട്ട തരംഗം കെട്ടടങ്ങിയിട്ടില്ല. ഉപഭോക്താവിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും സംസാര ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് എന്‍ജിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News