പാസ്പോര്‍ട്ട് നശിപ്പിച്ചു, 42 യുകെ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ കുടുങ്ങി

ഹോട്ടല്‍ അധികൃതര്‍ പാസ്പോര്‍ട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള 42 വിദ്യാര്‍ത്ഥികള്‍ യുഎസിലെ ഹോട്ടലില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. യുകെയിലെ വാള്‍സാലിലെ ബാര്‍ ബീക്കണ്‍ സ്‌കൂളില്‍ നിന്ന് സ്‌കീ ട്രിപ്പിനെത്തിയ വിദ്യാര്‍ത്ഥികളാണ് യുസിലെ ന്യൂ ഹാംഷറിലെ ഹോട്ടലില്‍ കുടുങ്ങിയത്. ഹോട്ടലുകാര്‍ പാസ്പോര്‍ട്ട് കീറിയെറിഞ്ഞെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. ഒരു രാജ്യാന്തര മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ശനിയാഴ്ചയാണ് ഇവര്‍ തിരികെ യുകെയിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ അടിയന്തര രേഖകള്‍ ലഭിക്കുന്നതിനായി നാല് ദിവസം കൂടി യുഎസില്‍ തുടരേണ്ടിവരും. കുട്ടികളെ തിരികെ കൊണ്ടുവരുമെന്നും അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും ബുധനാഴ്ചയോടെ കുട്ടികള്‍ തിരികെ വരുമെന്നും ബ്രിട്ടീഷ് എംബസി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News