മാധ്യമങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചട്ടുകങ്ങളായി മാറി: മുഖ്യമന്ത്രി

മാധ്യമങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചട്ടുകങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയേയും ദുരിതാശ്വാസനിധിയേയും തകര്‍ക്കാന്‍ നോക്കുകയാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. കുറ്റം ചെയ്തിട്ട് പത്രപ്രവര്‍ത്തകന്റെ പരിരക്ഷയില്‍ ഒളിച്ച് നില്‍ക്കുന്നതല്ല ധീരതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ ഉടമകളുടെ മൂലധനം വാര്‍ത്തകളെ സ്വാധീനിക്കുന്നുവെന്ന് അടിവരയിട്ടാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ്.ആര്‍.ശക്തിധരന് മുഖ്യമന്ത്രി സമ്മാനിച്ചു.

വിവിധ മേഖലകളിലെ മാധ്യമ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ജനറല്‍ റിപ്പോര്‍ട്ടിംഗിന് ദേശാഭിമാനിയിലെ വിനോദ് പായം, ന്യൂസ് ഫോട്ടോഗ്രഫിയ്ക്കുള്ള പ്രത്യേക പുരസ്‌കാരം ദേശാഭിമാനിയിലെ പി.വി സുജിത്തും ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍ കുട്ടി, ആന്റണി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News