മുകേഷ് അംബാനിക്കും കുടുംബത്തിനും Z+ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി

റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും കുടുംബത്തിനും Z+ കാറ്റഗറി സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യയ്ക്കും പുറത്തും സുരക്ഷയൊരുക്കണം. Z+ സംരക്ഷണം നല്‍കുന്നതിനുള്ള മുഴുവന്‍ ചെലവും അംബാനി കുടുംബം വഹിക്കണം. മഹാരാഷ്ട്രയില്‍ അംബാനിമാരുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും ഏറ്റെടുക്കുമെന്നും വിദേശത്ത് ആയിരിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അംബാനി കുടുംബത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വാദിച്ചത്. അംബാനി കുടുംബത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും വിദേശത്തും ഇത്തരത്തില്‍ സുരക്ഷ വേണമെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി ഉണ്ടായിരുന്നു. റിലയന്‍സ് ആശുപത്രി കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നും അംബാനി കുടുംബാംഗങ്ങളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു സന്ദേശം. ഇതേതുടര്‍ന്ന് ആശുപത്രിയിലും മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിലും ആ സമയത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration