മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആര്‍ബിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചര്‍ച്ചയുടെ ചിത്രങ്ങളും ആര്‍ബിഐ പങ്കുവെച്ചിട്ടുണ്ട്. ബില്‍ഗേറ്റ്‌സ്- ആര്‍ബിഐ ഗവര്‍ണര്‍ കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങള്‍ ഇടംപിടിച്ചതായും ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
വ്യവസായി ആനന്ദ് മഹീന്ദ്രയുമായും ബില്‍ഗേറ്റ്സ് കൂടിക്കാഴ്ച്ച നടത്തി. ഐടിയോ മറ്റ് ബിസിനസുകളോ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മാത്രമായിരുന്നു ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വനിതകളെ സാമ്പത്തികമായി എങ്ങനെ ഉയര്‍ത്താമെന്നതാണ് ആനന്ദ് മഹീന്ദ്രയുമായി ചര്‍ച്ച ചെയ്തതെന്ന് ബില്‍ഗേറ്റ്സും ട്വിറ്ററിലൂടെ അറിയിച്ചു. കാര്‍ഷിക മേഖലയിലും ഡിജിറ്റല്‍ ധനകാര്യ സേവനം, കാലാവസ്ഥ തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണവും ആനന്ദ് മഹീന്ദ്രയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് ബില്‍ഗേറ്റ്സ് ഇന്ത്യയില്‍ എത്തുന്നത്. രാജ്യത്തെ സംരംഭകരെ നേരില്‍ കാണാനും അവരുടെ ആശയങ്ങളെപ്പറ്റി മനസിലാക്കാനുമാണ് തന്റെ സന്ദര്‍ശനമെന്നും ബില്‍ഗേറ്റ്സ് സൂചിപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here