മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മര്‍ദ്ദനമേറ്റത്. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഇവര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി.

അതേസമയം യുവതിയെ മര്‍ദ്ദിച്ചതായി ആശുപത്രി അധികൃതര്‍ സമ്മതിച്ചു. യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നഴ്സുമാര്‍ അടിക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News