ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്നു

ഓസ്ട്രേലിയയില്‍ റെയില്‍വേ സ്റ്റേഷനില്‍ അക്രമം കാണിച്ച ഇന്ത്യക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു. മുഹമ്മദ് റഹ്‌മത്തുള്ള സയ്യിദ് അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടത്. സിഡ്‌നിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഓബറണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

റെയില്‍വേ സ്റ്റേഷനിലെ ക്ലീനറെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാള്‍ക്ക് നേരെ ഉദ്യോഗസ്ഥര്‍ വെടിവെച്ചത്. രണ്ട് വെടിയുണ്ടകള്‍ അഹമ്മദിന്റെ നെഞ്ചിലാണ് കൊണ്ടത്. വെടിയേറ്റ് വീണ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രിഡ്ജിംഗ് വിസയില്‍ ഓസ്ട്രേലിയയില്‍ താമസിക്കുകയായിരുന്നു അഹമ്മദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News