അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവ് നായകള്‍ കടിച്ചുകൊന്നു

രാജസ്ഥാനിലെ സിരോഹി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒരു മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ തെരുവ് നായകള്‍ കടിച്ചുകൊന്നു. ആശുപത്രി വാര്‍ഡിന് പുറത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മഹേന്ദ്ര മീന-രേഖ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 2 മണിയോടെ 2 നായകള്‍ ടിബി വാര്‍ഡിലേക്ക് കയറുന്നതും ഒരു നായ കുട്ടിയെ കടിച്ചെടുത്ത് പുറത്തുവരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.

ശ്വാസകോശരോഗ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹേന്ദ്ര മീനയ്ക്ക് കൂട്ടിരിക്കാന്‍ 3 മക്കളുമായി വന്നതായിരുന്നു രേഖ. രേഖയും മക്കളും ഉറങ്ങിക്കിടക്കുമ്പോഴാണ് തെരുവ് നായകള്‍ എത്തിയത്. ആശുപത്രി ജീവനക്കാരാരും ആ സമയത്ത് വാര്‍ഡില്‍ ഉണ്ടായിരുന്നില്ലെന്ന് എസ്എച്ച്ഒ സീതാറാം പറഞ്ഞു. അതേസമയം, തന്നെ അറിയിക്കാതെ ആശുപത്രി അധികൃതരും പൊലീസും ഭാര്യയുടെ ഒപ്പ് വാങ്ങി മകന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയെന്നാണ് പിതാവ് ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News