തിരിച്ചുവരാന്‍ ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍. മധ്യപ്രദേശില്‍ രാവിലെ 9:30നാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0ന് അപരാജിത ലീഡ് നേടി നിലവിലെ ജേതാക്കളായ ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിട്ടുണ്ട്. അവശേഷിക്കുന്ന മത്സരങ്ങളും വിജയിച്ച് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

നാഗ്പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലേറ്റ നാണംകെട്ട തോല്‍വികള്‍ക്ക് പകരംവീട്ടി പരമ്പരയിലേക്ക് തിരിച്ചു വരിക എന്നതാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. അതിനാല്‍ ഇന്‍ഡോറില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഓസിസ് ആഗ്രഹിക്കുന്നില്ല. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മുന്നാം ടെസ്റ്റില്‍ ഉണ്ടാവില്ല. പകരം സ്റ്റീവ് സ്മിത്താകും ടീമിനെ നയിക്കുക. പരുക്ക് മാറി പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ടീമിലെത്തുന്നത് ഓസിസിന് തിരിച്ചുവരവിനുള്ള ഊര്‍ജം പകരും.

നാഗ്പൂരില്‍ ഇന്നിംഗ്‌സില്‍ 132 റണ്‍സിനും ദില്ലിയില്‍ മൂന്നാം ദിനത്തില്‍ 6 വിക്കറ്റിനുമാണ് ഇന്ത്യ കംഗാരുപ്പടയെ തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News