ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മതപരിവര്‍ത്തനം ആരോപിച്ചാണ് അറസ്റ്റ്. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ എബ്രഹാമും ഭാര്യയുമാണ് അറസ്റ്റിലായത്. കനാവനി ഗ്രാമത്തിലുള്ള രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ ഇരുപതോളം പേരെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്.
2021ലെ യുപി നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസ്. ദമ്പതികളില്‍നിന്ന് ബാങ്ക് രേഖകളും സമൂഹമാധ്യമ ചാറ്റുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടിലെത്തിയാണ് പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. ക്രിസ്തുമതം സ്വീകരിച്ചാല്‍ രണ്ട് ലക്ഷം രൂപ വീതവും വീട് പണിയാന്‍ ഭൂമിയും നല്‍കാമെന്ന് സന്തോഷും ഭാര്യയും വാഗ്ദാനം ചെയ്തതായി പരാതി നല്‍കിയവര്‍ ആരോപിക്കുന്നു.
അതേസമയം സന്തോഷും ഭാര്യയും മതപ്രസംഗങ്ങള്‍ നടത്തുമെങ്കിലും ആരെയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here