സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് പാലക്കാട് ജില്ലയിലേക്ക് കടക്കും. ജാഥയെ വരവേല്‍ക്കാന്‍ പാലക്കാട് ഒരുങ്ങിക്കഴിഞ്ഞു. മൂന്നു ദിവസങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നത്. ഒന്നര ലക്ഷത്തോളം ആളുകള്‍ സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തുമെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
വൈകുന്നേരം ജില്ലാ അതിര്‍ത്തിയായ പുലാമന്തോളില്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് പട്ടാമ്പി ടൗണില്‍ പൊതുയോഗം നടക്കും. വ്യാഴാഴ്ച രാവിലെ കൂറ്റനാടാണ് ആദ്യ സ്വീകരണം. 11 മണിയ്ക്ക് ചെര്‍പ്പുളശ്ശേരി ടൗണിലും വൈകുന്നേരം 3 മണിയ്ക്ക് ഒറ്റപ്പാലം ടൗണിലും അഞ്ചു മണിയ്ക്ക് കോങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തും സ്വീകരണമൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പാലക്കാട് ചന്ദ്രനഗറിലും 11 മണിയ്ക്ക് ചിറ്റൂര്‍ അണിക്കോടും സ്വീകരണം നല്‍കും. ഉച്ചയ്ക്കു ശേഷം നെന്മാറ ടൗണിലും നാലുമണിയ്ക്ക് ആലത്തൂര്‍ സ്വാതി ജങ്ഷനിലും അഞ്ചു മണിയ്ക്ക് വടക്കഞ്ചേരിയിലും സ്വീകരണം നല്‍കും. മാര്‍ച്ച് നാലിന് ജാഥ തൃശൂര്‍ ജില്ലയിലേക്ക് കടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here