സ്ത്രീ ശരീരത്തിലെ ഒരു സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പലപ്പോഴും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തില്‍ ആശങ്കപ്പെടാറുണ്ട്. നാപ്കിനുകളുടെ ഉപയോഗം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടു തന്നെ കുറച്ചു കൂടി സൗകര്യപ്രദമായി രീതിയില്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. ആര്‍ത്തവകാലം എളുപ്പമാക്കാനുള്ള വിദ്യകളില്‍ ഒന്നായ മെന്‍സ്ട്രല്‍ കപ്പിനെപ്പറ്റി മിഥ്യാ ധാരണകളും ആശങ്കകളും പലര്‍ക്കുമുണ്ട്,
സാനിറ്ററി പാഡുകളുടെ ഉപയോഗം ശരീരത്തിന് അത്ര ഗുണകരമല്ല. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ ശരീരത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. ഗര്‍ഭാശയ മുഖത്തിനു തൊട്ടു താഴെയാണ് ഇതു വയ്ക്കുക. മെനസ്ട്രല്‍ കപ്പ് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വെച്ചു തന്നെ ശേഖരിക്കും. രക്തത്തിന്റെ നനവു കൊണ്ടുള്ള അസ്വസ്ഥതയും ഇല്ലാതാക്കുന്നു. ഒരു മെന്‍സ്ട്രല്‍ കപ്പ് വാങ്ങിയാല്‍ ഏകദേശം മൂന്ന് മുതല്‍ നാല് വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയും. സാനിറ്ററി പാഡുകളെ അപേക്ഷിച്ച് ഇതിന് ചെലവ് വളരെ കുറവാണ്. മാത്രവുമല്ല പ്രകൃതിക്ക് യാതൊരു വിധത്തിലും ഇത് ദോഷമാകുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here