നാടക നടൻ ചൊവ്വര ബഷീർ അന്തരിച്ചു

നാടക നടന്‍ ചൊവ്വര ബഷീര്‍ അന്തരിച്ചു. 62 വയസായിരുന്നു. ബഷീറിനെ ചൊവ്വരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമേച്ചര്‍ നാടകത്തിലൂടെ പ്രൊഫഷണല്‍ നാടകത്തിലെത്തിയ ബഷീര്‍ 1981-ല്‍ അങ്കമാലി പൗര്‍ണമിയുടെ തീര്‍ത്ഥാടനം എന്ന നാടകത്തിലൂടെയാണ് രംഗത്തെത്തിയത്.

തുടര്‍ന്ന് ആലുവ യവനിക അവതരിപ്പിച്ച അഷ്ടബന്ധത്തിലും കാഞ്ഞൂര്‍ പ്രഭാത് തിയറ്റേഴ്‌സിന്റെ അഴിമുഖത്തിലും വേഷമിട്ടു. കേരളത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി അവതരിപ്പിച്ച നാടകമായിരുന്നു അഴിമുഖം. കാലടി തിയറ്റേഴ്‌സ്, കേരള തിയറ്റേഴ്‌സ്, അങ്കമാലി തിയറ്റേഴ്‌സ് എന്നീ നാടക സമിതികളിലും വേഷമിട്ടു. ശ്രീമൂലനഗരം മോഹനന്‍ രചിച്ച നാടകങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ഏറെക്കാലം കേരളം മുഴുവനും കറങ്ങി ഒറ്റയാള്‍ നാടകം അവതരിപ്പിച്ചു. 40 വര്‍ഷത്തിനിടെ മൂവായിരത്തിലധികം വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. കളമശ്ശേരി എച്ച്എംടിയിലെ ജീവക്കാരനായിരുന്ന ബഷീര്‍ 2019-ല്‍ വിരമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News