കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, വിദേശ കറന്‍സി ഉള്‍പ്പെടെ പിടികൂടി

കരിപ്പൂരില്‍ സ്വര്‍ണവും വിദേശ കറന്‍സിയും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ഒരു കിലോ സ്വര്‍ണ മിശ്രിതവും, 8 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. കോഴിക്കോട് ചെറുമോത്ത് സ്വദേശി അഫ്‌സല്‍ ആണ് 6,200 യുഎസ് ഡോളറും, 1,460 ഒമാന്‍ റിയാലുമായി പിടിയിലായത്. ദുബായിലേക്ക് പോകാനായാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് ആണ് സ്വര്‍ണവുമായി പിടിയിലായത്. 1059 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News