നാട്ടിലിറങ്ങിയ കാട്ടുപോത്ത് കിണറ്റില്‍ വീണു

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.

തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്തും കാട്ടുപോത്തിറങ്ങിയിരുന്നു. പേമുണ്ടക്കല്‍ അബ്ദുല്‍ റഹീമിന്റെ പശുതൊഴുത്തില്‍ കയറിയ കാട്ടുപോത്തിനെ വീട്ടുകാര്‍ ബഹളം വെച്ച് ഓടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും പോത്തിനെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി കൊക്കയാര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപോത്തിറങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News