ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം

പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് മികച്ച വിജയത്തോടെ സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎം അലി യുഡിഎഫിലെ എം സഹദിനെ 7,794 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ആകെ രേഖപ്പെടുത്തിയ 40,014 വോട്ടില്‍ പി എം അലി (എല്‍ഡിഎഫ്)- 22,099, എം സഹദ് (യു ഡി എഫ്) – 14,305, വി ഭവദാസന്‍ (ബി ജെ പി ) 3,274, രാജേഷ് ആലത്തൂര്‍ (സ്വതന്ത്രന്‍) -336 എന്നിങ്ങനെ വോട്ടുകള്‍ നേടി. എല്‍ഡിഎഫ് അംഗം കെവി ശ്രീധരന്റെ മരണത്തെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വോട്ടെടുപ്പ് വേണ്ടിവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News