ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, 32 മരണം

വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 മരണം. 350ഓളം യാത്രക്കാരുമായി പോയ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രെയിന് തീപിടിച്ചു.

ഏഥന്‍സില്‍ നിന്ന് ഏകദേശം 380 കിലോമീറ്റര്‍ (235 മൈല്‍) വടക്ക് ടെമ്പെക്കിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് നിരവധി ബോഗികള്‍ പാളം തെറ്റി. അപകടം ഞെട്ടിച്ചുവെന്നും ഭൂകമ്പം ഉണ്ടായതുപോലെയാണ് അനുഭവപ്പെട്ടതെന്നും യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News