വിവാഹത്തില്‍ നിന്നും പിന്‍മാറി, കാമുകിയെ ആള്‍ക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു

വിവാഹത്തില്‍ നിന്നും പിന്‍മാറിയ കാമുകിയെ ആള്‍ക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം ബംഗളൂരുവിലെ മുരുകേഷ്പല്യയിലാണ് സംഭവം. 28 കാരനായ ദിനകര്‍ ബനാലയാണ് 25കാരിയായ ലീല പവിത്രയെ കുത്തിക്കൊന്നത്. യുവതിയുടെ ശരീരത്തില്‍ 16 മുറിവുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ദിനകര്‍ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ബംഗളൂരുവില്‍ വ്യത്യസ്ത ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ജാതിയുടെ പേരില്‍ ലീല പവിത്രയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News