കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ കുട്ടികളില്‍ ഒരാള്‍ മരിച്ചു

അയല്‍വാസിയുടെ കുട്ടികളെ കെട്ടിടത്തിന് മുകളില്‍ നിന്നും യുവാവ് താഴേക്കെറിഞ്ഞു. താഴെവീണ അഞ്ച് വയസുകാരന്‍ സംഭവസ്ഥലത്തുവെച്ച് കൊല്ലപ്പെട്ടു. നാല് വയസുള്ള പെണ്‍കുട്ടി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ മുംബ്ര ടൗണ്‍ഷിപ്പിലെ ദേവിപ്രദയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ആസിഫ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

കുട്ടികളുടെ അമ്മയും ആസിഫിന്റെ ഭാര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇത് ആസിഫിന് ഇഷ്ടമായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ ആസിഫ് താഴേക്ക് വലിച്ചെറിയുകയായിരുന്നു. അഞ്ചു വയസ്സുകാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News