തീവ്രവാദ ഗൂഢാലോചനക്കേസിൽ 7 പേർക്ക് വധശിക്ഷ

2017-ലെ ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനക്കേസില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ലഖ്‌നൗ എന്‍ഐഎ കോടതി. ഒരു പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. കേസിൽ ആകെ 9 പ്രതികളാണ് ഉണ്ടായിരുന്നത്. സൈഫുല്ല എന്ന പ്രതിയെ ലഖ്‌നൗവില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയിരുന്നു.

ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും സ്ഫോടനത്തിന് വേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്ത  മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, അതിഫ് മുസഫര്‍, ഡാനിഷ്, മിര്‍ ഹുസൈന്‍, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. അതിഫ് ഇറാഖിയെ എന്ന പ്രതിയെയാണ്  ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. യുഎപിഎ നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്.

2017 മാര്‍ച്ച് 7-നാണ് ട്രെയിനില്‍ സ്‌ഫോടനം നടക്കുന്നത്. ജബദി സ്‌റ്റേഷനടുത്ത് നടന്ന സ്ഫോടനത്തിൽ 10-ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. 2017 ആഗസ്റ്റ് 31-നാണ് കേസില്‍ പ്രതികൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം കേസ് അന്വേഷിച്ചത് യുപിയിലെ  ലഖ്‌നൗ എടിഎസ് ആണ്. പ്രതികള്‍ ഭീകരസംഘടനയായ ഐസിസ് പ്രവര്‍ത്തകരാണ് എന്നാണ് എടിഎസ് പറയുന്നത്. ഇവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും എടിഎസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ശിക്ഷയില്‍ കുറവ് വരുത്തണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണുണ്ടായത്. അതുകൊണ്ട് ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് എന്‍ഐഎ കോടതി ജഡ്ജി വിഎസ് ത്രിപാഠി നിരീക്ഷിച്ചു. പ്രതികള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News