അതിഷി മർലെനയും സൗരഭ് ഭരദ്വാജും എഎപിയുടെ പുതിയ മന്ത്രിമാർ

മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയിന്‍റെയും രാജി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന അംഗീകരിച്ചതിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുതിയ മന്ത്രിമാരുടെ പേരുകൾ നിർദേശിച്ചു. കൽക്കാജി എംഎൽഎയും പാർട്ടിയുടെ വനിതാ മുഖവുമായ അതിഷി മർലെനയും പാർട്ടിയുടെ ദേശീയ വക്താവും ഗ്രേറ്റർ കൈലാഷ് എംഎൽഎയുമായ സൗരഭ് ഭരദ്വാജുമാണ് പുതിയ മന്ത്രിമാരാവുക.

ലഫ്റ്റനന്‍റ് ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ ഇരുവരും ഉടൻ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജിവെച്ച മന്ത്രിമാരുടെ വകുപ്പുകളുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. സിസോദിയ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ്, പൊതുമരാമത്ത് എന്നിവ മന്ത്രി കൈലാശ് ഗലോട്ടിന് നൽകി. കൈലാശ് ഗലോട്ട്  ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. മന്ത്രി രാജ് കുമാര്‍ ആനന്ദിനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല. അതേസമയം, സിബിഐ കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. മദ്യനയം ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും മുഴുവൻ മന്ത്രിസഭയുടെയും രാജി ആവശ്യപ്പെട്ട് ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News