മാവേലിക്കര നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്‍മാനെ ആക്രമിച്ചു

മാവേലിക്കര നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ വി ശ്രീകുമാറിനെ ആക്രമിച്ചു. കൗണ്‍സില്‍ യോഗത്തിനിടെയാണ് സംഭവം. കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയ ബിജെപി അംഗങ്ങള്‍ മണിക്കൂറുകളോളം ചെയര്‍മാന്‍ കെ വി ശ്രീകുമാറിനെ പൂട്ടിയിട്ടു.

പിന്നീട് പുറത്തേക്ക് ശ്രീകുമാർ എത്തിയപ്പോള്‍ പുറത്ത് നിന്നുമെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചെയര്‍മാന്‍ ബോധരഹിതനാവുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉയരുകയും ശ്വാസതടസം നേരിടുകയും ചെയ്ത ചെയര്‍മാനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News