കൊല്ലത്ത് യുഡിഎഫിന് വോട്ടുവിറ്റ് ബിജെപി

കൊല്ലം കോര്‍പ്പറേഷന്‍ 3-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചുവെന്ന ആരോപണവുമായി സിപിഐഎം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 559 വോട്ട് നേടിയ ബിജെപിക്ക് ഇക്കുറി കിട്ടിയത് വെറും 47 വോട്ട് മാത്രം. ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ വില്‍പ്പനയ്ക്ക് വെച്ചു എന്നും സിപിഐഎം ആരോപിച്ചു.

കൊല്ലം കോര്‍പ്പറേഷന്‍ 3-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന കൗണ്‍സിലര്‍ രാജു നീലകണ്ഠന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി രാജുനീലകണ്ഠന്റെ വിജയം. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രദീപ് 559 വോട്ട് നേടിയിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി പ്രീതിക്ക് വെറും 47 വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ ഉറച്ച 512 വോട്ടുകളും പുതിയ വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍എസ്പിയിലെ ദീപു ഗംഗാധരന് മറിച്ചു നല്‍കിയെന്നും, പൊതു മുതല്‍ മാത്രമല്ല സ്ഥാനാര്‍ത്ഥികളെ പോലും ബിജെപി വില്‍പ്പന ചരക്കാക്കിയെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനിരുദ്ധന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News