ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ട : മന്ത്രി എ കെ ശശീന്ദ്രന്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും നിയമപരിശോധന പൂര്‍ത്തിയാക്കി ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സമിതികളില്‍ നിന്നും വ്യത്യസ്തമാണ് ഈ സമിതിയുടെ പ്രവര്‍ത്തനം. സ്ഥിതിവിവരകണക്കാണ് സമിതി പരിശോധിച്ചത്. അത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഭൂതല സര്‍വ്വേ, ജനങ്ങളുടെ പരാതികള്‍ എന്നിവ പരിഗണിച്ചാണ് സമിതി പരിശോധന നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

യഥാസമയം കണക്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. നിയമ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതിന് ശേഷമാകും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. ജനവാസ മേഖലയാണ് ഇതെന്ന് തെളിയിക്കുന്ന മതിയായ തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. അത് സുപ്രീംകോടതിക്ക് ബോധ്യപ്പെടും എന്നാണ് വിശ്വസിക്കുന്നത്. ഇത് കര്‍ഷകരെ ദോഷകരമായി ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബഫര്‍ സോണുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. മൂന്ന് മാസത്തെ പഠനത്തിന് ശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കേണ്ട പ്രദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന.

ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ ചെയര്‍മാനായ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വനം-റവന്യു-തദ്ദേശ വകുപ്പുകള്‍ സംയുക്തമായി ജനവാസമേഖലകളില്‍ നടത്തിയ നേരിട്ടുള്ള സ്ഥലപരിശോധന കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സാങ്കേതിക സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News