പിണറായി വിജയന്റെ പിറന്നാള്‍ ആശംസകള്‍ക്ക് റീ ട്വീറ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ‘ആശംസകള്‍ക്ക് നന്ദി സഖാവേ…’തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം… എന്നായിരുന്നു സ്റ്റാലിന്റെ റീ ട്വീറ്റ്.
ആശംസകള്‍ക്ക് നന്ദി സഖാവേ.
തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. https://t.co/1Mf3CABPHf
— M.K.Stalin (@mkstalin) March 1, 2023
‘കേരള – തമിഴ്നാട് ബന്ധം ശക്തിപ്പെടുത്താനുള്ള താങ്കളുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും ഞങ്ങളുടെ മാതൃഭാഷകളുടെയും സംരക്ഷണത്തിലൂടെയും നിങ്ങള്‍ രാജ്യത്തുടനീളം ഹൃദയങ്ങള്‍ കീഴടക്കി. അങ്ങയ്ക്ക് സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത്.
Warmest birthday wishes to dear Comrade @mkstalin. Your efforts to strengthen Kerala – Tamilnadu bonds are deeply appreciated. Standing in defence of federalism, secularism and our mother tongues, you’ve won hearts across the country. Wishing you happiness, health and success! pic.twitter.com/MSXNipM3GY
— Pinarayi Vijayan (@pinarayivijayan) March 1, 2023
അതേസമയം, വൈകിട്ട് നന്ദനം വൈഎംസിഎ മൈതാനത്തൊരുക്കുന്ന കൂറ്റന്‍ സമ്മേളന വേദിയില്‍ തങ്ങളുടെ നേതാവിന് ആഘോഷമൊരുക്കാനാണ് അനുയായികളുടെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദള്‍ നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവര്‍ വിശിഷ്ടാതിഥികളാകും.
പാര്‍ട്ടി അധ്യക്ഷന്റെ പിറന്നാളിനോട് അനുബന്ധിച്ച് നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിര വിതരണം, കര്‍ഷകര്‍ക്ക് വിത്തുവിതരണം, രക്തദാന ക്യാംപുകള്‍, വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്ക് വിതരണം, വിവിധയിടങ്ങളില്‍ ഭക്ഷണ വിതരണം, നേത്രപരിശോധന എന്നിവ അടക്കം സംസ്ഥാന വ്യാപകമായി വന്‍ ക്ഷേമപരിപാടികള്‍ നടത്താനാണ് ഡിഎംകെ നേതൃത്വത്തിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here