പാചക വാതക വിലവര്‍ധനവില്‍ പ്രതികരിക്കാതെ പ്രകാശ് ജാവേദ്ക്കര്‍

പാചക വാതക വിലവര്‍ധനവില്‍ പ്രതികരിക്കാതെ ബിജെപി കേരള പ്രഭാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവേദ്ക്കര്‍. പാചക വാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ധന സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തി.

എക്‌സൈസ് തീരുവയിനത്തില്‍ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് മോദി സര്‍ക്കാര്‍ കുറച്ചത്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും അഞ്ച് രൂപ മുതല്‍ 9 രൂപ വരെ മൂല്യവര്‍ധിത നികുതി കുറച്ചു. എന്നാല്‍ കുറയ്ക്കുന്നതിന് പകരം രണ്ട് രൂപ കൂട്ടുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കമാണ്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളെങ്കിലും ബിജെപി കേരളത്തില്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News