ബിബിസി ഓഫീസുകളിലെ റെയ്ഡുകളില്‍ ആശങ്ക അറിയിച്ച് ബ്രിട്ടന്‍. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി വിഷയം ഉന്നയിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണം എന്ന് എസ്.ജയശങ്കര്‍ മറുപടി നല്‍കി. ഇന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് വിഷയം ഉന്നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ലവര്‍ലി വ്യക്തമാക്കി.
ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്. ദില്ലിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ കഴിഞ്ഞമാസം പരിശോധന നടത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിന് പിന്നാലെ നടന്ന റെയ്ഡിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് റെയ്ഡെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here