ദില്ലി ഫോൺ ചോർത്തൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് ദില്ലി ലഫ്റ്റണൻ്റ് ഗവർണർ വികെ സക്സേനക്ക് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് മുൻ മന്ത്രിമാരായ കിരൺ വാലിയ , മംഗത് റാം സിംഘാൽ എന്നിവർ ചേർന്ന് നിവേദനം നൽകി.ദില്ലിയിൽ ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ കെജ്‌രിവാളിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎയ്‌ക്കോ സിബിഐയ്‌ക്കോ അന്വേഷിക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം. കുറ്റം തെളിഞ്ഞാൽ രാജ്യദ്രോഹക്കേസിൽ വിചാരണ ചെയ്യണമെന്നും ലഫ്റ്റണൻ്റ് ഗവർണറോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാൻ ഫീഡ്‌ബാക്ക് യൂണിറ്റ് സ്ഥാപിച്ചുവെന്നും ഫീഡ്‌ബാക്ക് യൂണിറ്റിനായി വാങ്ങിയ മെഷീനുകൾ വാങ്ങാൻ ദില്ലി സർക്കാരിന് അധികാരമില്ലെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദില്ലി സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തായതിനാൽ ഫീഡ്‌ബാക്ക് യൂണിറ്റ് രൂപീകരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഇതിന് തീരുമാനമെടുത്തതെന്ന് ദീക്ഷിത് ചൂണ്ടിക്കാട്ടി.
അതേസമയം, ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് ദില്ലി ഓഫീസില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഓഫിസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ദില്ലി പിസിസി അധ്യക്ഷന്‍ അനില്‍ കുമാര്‍ ചൗധരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here