ഡോ. സിസ തോമസിന് വീണ്ടും തിരിച്ചടി

ഡോ. സിസ തോമസിന് തിരിച്ചടി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സിസയുടെ ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. ഉടന്‍ വിരമിക്കുന്ന സാഹചര്യത്തില്‍ സിസക്ക് തിരുവനന്തപുരത്ത് നിയമനം നല്‍ണമെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വൈസ്ചാന്‍സലറായ ഡോ. സിസ തോമസിനെ കഴിഞ്ഞ ദിവസമാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയത്.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജസ്റ്റിസ് പി.വി ആശയാണ് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സിസയുടെ ഹര്‍ജി തള്ളിയത്. സിസക്ക് സര്‍ക്കാര്‍ പകരം നിയമനം നല്‍കിയിരുന്നില്ല. സിസ തോമസ് ഈ മാസം 31ന് വിരമിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് എവിടെയെങ്കിലും നിയമനം നല്‍കണമെന്നും ഇടക്കാല ഉത്തരവിട്ടു. വിരമിക്കുന്നത് വരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രേറ്റില്‍ തുടരാനുള്ള സിസ തോമസിന്റെ നീക്കത്തിനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവോടെ തിരിച്ചടിയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News