കണ്ണൂരില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ഉറപ്പു നല്‍കിയെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. എന്നാല്‍ വിദേശ എയര്‍ലൈനുകളെ അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞുവെന്നും കെ.വി തോമസ് അറിയിച്ചു.
പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ വൈകാതെ ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനുള്ള ഇടപെടല്‍ സാധ്യമല്ലെന്ന് മന്ത്രി തോമസിനെ അറിയിച്ചു.
ഉത്സവ സമയങ്ങളില്‍ വിമാന സീറ്റ് വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ എത്തുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കെ.വി തോമസ് ഇക്കാര്യങ്ങൾ വിശദമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here