ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായി, പ്രശ്നം വ്യക്തമല്ല

സാമൂഹ മാധ്യമമായ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായി. ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളിലുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇതിന്റെ കാരണം എന്താണെന്ന് ട്വിറ്റര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ചിലര്‍ക്ക് ട്വീറ്റ് ചെയ്യാന്‍ സാധിക്കുണ്ടെങ്കിലും ന്യൂസ് ഫീഡ് പ്രവര്‍ത്തനരഹിതമാണ്. ‘വെല്‍ക്കം ടു ട്വിറ്റര്‍’ എന്ന മെസ്സേജ് മാത്രമാണ് ഹോം പേജില്‍ കാണിക്കുന്നത്.

200ഓളം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പ്രവര്‍ത്തന രഹിതമായത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, പലപ്പോഴും ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമാകാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News