കിളിയൂര്‍ കലാ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കിളിയൂര്‍ സുകുമാരന്‍ നായര്‍ സാംസ്‌കാരിക സമിതിയുടെ 2022ലെ കലാ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കിളിയൂര്‍ സുകുമാരന്‍ നായര്‍ സാഹിത്യ പുരസ്‌കാരത്തിന് ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ അസി.പ്രൊഫസറും കവിയുമായ ഡോ.ബിജു ബാലകൃഷ്ണന്റെ കടമ്പന്‍ മൂത്താന്‍ എന്ന കവിത അര്‍ഹമായി. 15000 രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

സമിതി ഏര്‍പ്പെടുത്തിയ കിളിയൂര്‍ മോഹന്‍ നാടക പുരസ്‌കാരത്തിന് നാടക നടന്‍ കുടപ്പനമൂട് സുദര്‍ശനനും കിളിയൂര്‍ ജയചന്ദ്രന്‍ നായര്‍ സംഗീത പുരസ്‌കാരത്തിന് സംഗീത സംവിധായകന്‍ വിജയ് കരുണും അര്‍ഹരായി. ഇവര്‍ക്ക് പതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡും ശില്‍പങ്ങളും സമ്മാനിക്കും.

മാര്‍ച്ച് 5ന് വൈകിട്ട് 5ന് പുരോഗമന കലാ സാഹിത്യ സംഘം കിളിയൂര്‍ യൂണിറ്റ്, കിളിയൂരില്‍ ഒരുക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അവാര്‍ഡുകള്‍ സമ്മാനിക്കും. പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് അഡ്വ കെ.പി. രണദിവെ അധ്യക്ഷനായിരിക്കും. കവിയും മലയാളം മിഷന്‍ രജിസ്ട്രാറുമായ വിനോദ് വൈശാഖി മുഖ്യ പ്രഭാഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here