ടേസ്റ്റി ‘ബീഫ് ചക്കപ്പുഴുക്ക്’ തയ്യാറാക്കാം

ചക്ക സീസണായാല്‍ ചക്ക കൊണ്ട് വിവിധ തരത്തിലുള്ള വിഭവങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. വെറൈറ്റി ആയി ബീഫ് ചക്കപ്പുഴുക്ക് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

1. ബീഫ് എല്ലോടുകൂടിയത് – 3 കിലോഗ്രാം
2. മീറ്റ് മസാല – 1 പായ്ക്കറ്റ്
3. മല്ലിപ്പൊടി – 50 ഗ്രാം
4. കശ്മീരി മുളകു പൊടി – 20 ഗ്രാം
5. ഗരംമസാല – 20 ഗ്രാം
6. കുരുമുളകു പൊടി – 20 ഗ്രാം
7. ചുവന്നുള്ളി – 250 ഗ്രാം
8. മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
9. തേങ്ങ – 1 എണ്ണം
10. സവാള – 6 എണ്ണം
11. കറിവേപ്പില
12. ഇഞ്ചി – വെളുത്തുള്ള പേസ്റ്റ് – 5 സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ചക്ക അരിഞ്ഞതിലേക്കു തേങ്ങ, ഉപ്പ്, മഞ്ഞള്‍പ്പൊടി, ആവശ്യത്തിനു വെള്ളം എന്നിവ ചേര്‍ത്തു വേവിക്കുക.

പിന്നീട് 1 മുതല്‍ 8 വരെയുള്ള ചേരുവകളും സവാള, ഉപ്പ്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. ശേഷം ചക്കയുമായി മിക്‌സ് ചെയ്തു നന്നായി കുഴച്ച് ഇളക്കി ചൂടോടെ വിളമ്പുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News