മലപ്പുറം ചുവപ്പിച്ച് “പെൺകൂട്ടം”

സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ജനകീയ പ്രതിരോധ ജാഥയുടെ മലപ്പുറത്തെ സ്വീകരണ കേന്ദ്രങ്ങള്‍. പതിനായിരക്കണക്കിന് സ്ത്രീകളാണ് കൊടും ചൂടിനെ വകവയ്ക്കാതെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയത്.

കൊണ്ടോട്ടി മുതല്‍ പെരിന്തല്‍മണ്ണ വരെ നീണ്ടുനിന്ന 16 നിയമസഭാ മണ്ഡലങ്ങളിലെയും സ്വീകരണ കേന്ദ്രങ്ങളില്‍ നിറസാന്നിധ്യമായിരുന്നു വനിതകള്‍. മലപ്പുറത്തെ സ്ത്രീകള്‍ പുറത്തിറങ്ങില്ലെന്ന് ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടികൂടിയായിരുന്നു ഈ പതിനായിരങ്ങൾ.

പിണറായി സര്‍ക്കാരിന്റെ ജനകീയ ഇടപെടലുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജാഥ ക്യാപ്റ്റന്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെയും ജാഥാംഗങ്ങളെയും ഇവര്‍ സ്വീകരിക്കുന്നത്. നാടിന്റെ മതേതരത്വത്തിനും വികസനത്തിനും തങ്ങള്‍ ഒപ്പമുണ്ട് എന്നുള്ള സന്ദേശം കൂടിയാണ് ഈ സ്ത്രീ സാന്നിധ്യം.

വനിതകളുടെ സാന്നിധ്യം അദ്ഭുതപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസ പരമായ മുന്നേറ്റമാണ് ഈ മാറ്റത്തിന് കാരണമെന്നും ജാഥാ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. ജനകീയ പ്രതിരോധ ജാഥയെ നെഞ്ചേറ്റിയ ഓരോരുത്തര്‍ക്കും നന്ദി അറിയിച്ചാണ് ജാഥാംഗങ്ങള്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News